ഒരു പാടുകാലത്തെ ആഗ്രഹമാണ് മംഗലാപുരം മുതൽ ബാഗ്ലൂർ വരെ ട്രെയിനിൽ പകൽ യാത്ര ചെയ്യുക എന്നുള്ളത്. സഹ്യപർവ്വതത്തിന് നടുവിലൂടെ, കൊടുംകാട്ടിനകത്തു കൂടെയുള്ള യാത്ര അത്രമേൽ മനോഹരമാണെന്ന് ഒരു പാട് പേര് പറഞ്ഞും, വായിച്ചും കേട്ടിട്ടുണ്ട്. അപ്പോഴാണ് വിസ്റ്റാഡോം എന്ന രണ്ടു പുതിയ കോച്ചുകൾ കൂടി വന്ന കാര്യം അറിയുന്നത്. പശ്ചിമഘട്ടത്തിന്റെ ഭംഗി ഏറ്റവും നന്നായി ആസ്വദിക്കാൻ…
അറബിക്കടലിന്റെ റാണിയെ കാണാൻ-2
ഒന്നാം ഭാഗം വായിക്കു വെള്ളിയാഴ്ച ഭൗതീകവും ആർഭാടവും ആയിരുന്നെങ്കിൽ ശനിയാഴ്ച ആത്മീയവും ഭക്തിപരവും ആയിരുന്നു ഞങ്ങളുടെ യാത്ര (തുടക്കത്തിൽ). കാരണം ഇന്ന് ഞങ്ങൾ പോയത് നാഗദൈവങ്ങളെ കാണാനായിരുന്നു. പ്രശസ്തമായ മണ്ണാറശ്ശാലയിലേക്ക്. അതിരാവിലെ എഴുന്നേറ്റ് ഒരു 6 മണിക്കിറങ്ങിയാൽ തിരക്കില്ലാതെ പോകാമെന്നും അവിടുത്തെ അമ്മയെ കാണാമെന്നും ഞങ്ങളുടെ അമ്മ പറഞ്ഞെങ്കിലും മടി കാരണവും പിന്നെ തലേന്നത്തെ ക്ഷീണം…
അറബിക്കടലിന്റെ റാണിയെ കാണാൻ-1
അറബിക്കടലിന്റെ റാണിയെ കാണാൻ വീണ്ടുമൊരു യാത്ര. അന്ന് റോഡ്മാർഗമായിരുന്നെങ്കിൽ ഇപ്രാവശ്യം ആകാശമാർഗ്ഗമാവട്ടെയെന്ന് തീരുമാനിച്ചു. അങ്ങനെ കേരളത്തിന്റെ ആ വാണിജ്യ തലസ്ഥാനം ലക്ഷ്യം വെച്ച് കെമ്പെഗൗഡ എയർപോർട്ടിൽ നിന്നും നെടുമ്പാശ്ശേരിയിലേക്ക് ഞങ്ങൾ പറന്നിറങ്ങി. കൊച്ചി കണ്ടവന് അച്ചി വേണ്ടാന്നു പറയുന്ന പഴമൊഴി ഇപ്പോഴും ഒരു സത്യമൊഴിയായി നിലനിൽക്കുന്ന ഒരു മനോഹര സാംസ്ക്കാരിക നഗരം കൂടിയാണ് കൊച്ചി. കൊച്ചി…
ഒരു വിജൃംഭിച്ച യാത്ര
മ്മടെ ഗൂഗിൾ മാപിന് മാർഗമല്ല ലക്ഷ്യമാണ് പ്രധാനം. ഏതൊക്കെ വഴിയിൽ കൂടിപ്പോയാലും എങ്ങനെയൊക്കെ കറക്കിയടിച്ചാലും നമ്മളെ എത്തിക്കേണ്ടിടത്ത് എത്തിക്കുമെന്നാണ് മാപ് പറയുന്നത്. അങ്ങനെ കണ്ണൂരിൽ നിന്നും ബാംഗ്ളൂരിലേക്കുള സ്ഥിരം യാത്രകളിൽ ഒരു യാത്ര, നാട്ടിൽ നിന്നും ഇറങ്ങാൻ എപ്പോഴും വൈകും എന്നാൽ ബാംഗ്ലൂരിൽ നിന്നും പുലർച്ചക്കൊക്കെ ഇറങ്ങാൻ പറ്റാറുണ്ട്. എന്ത് വിരോധാഭാസം ആണിതെന്നു ചിന്തിച്ചാൽ വീടും…
മീശപുലിമലയിൽ മഞ്ഞ് പെയ്യുന്നത് കാണാൻ പോയപ്പോൾ
എത്ര കണ്ടാലും മതി വരാത്ത, കണ്ട് തീരാത്ത സുന്ദര ഭൂമി, അതാണ് ഇടുക്കി… ഇടുക്കി എന്ന സുന്ദരിപെണ്ണ്. ഇത്തവണ മീശപുലിമലയിലേക്ക് പോകുമ്പോൾ കൈയെത്തി തൊടാവുന്ന ആ വെളുത്ത മേഘങ്ങളായിരുന്നു മനസ് നിറയെ. പക്ഷെ രാവിലെ പെയ്തു തുടങ്ങിയ മഴ അത് നടക്കില്ല എന്ന് പറയാതെ പറഞ്ഞു. എന്തായാലും മഴയും, ചെളിയും, അട്ടയും ഒക്കെയായി വിഷമത്തോടെ ട്രെക്കിങ്…
ഹംപി എന്ന ക്ഷേത്ര നഗരി
യശ്വന്തപുരയിൽ നിന്നും രാത്രി പുറപ്പെട്ട ഹംപി എക്സ്പ്രസ്സ് രാവിലെ 7 മണിയോട് കൂടി ഹോസ്പേട്ട് സ്റ്റേഷൻ എത്താറായപ്പോൾ കണ്ട കാഴ്ച്ച അത്ര സുഖം തോന്നുന്നതായിരുന്നില്ല. ഗ്രാമങ്ങളിലെ കുട്ടികൾ റെയിൽവെ ട്രാക്കിന് സമീപമിരുന്ന് പ്രഭാത കൃത്യങ്ങൾ ചെയ്യുന്നു. യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപെടുത്തിയിട്ടുള്ള ഹംപി കാണാൻ വരുന്ന വിദേശികളും ഈ കാഴ്ച്ച കാണുമല്ലോ എന്നോർത്ത് അല്പം…
പുഷ്പങ്ങളുടെ താഴ്‌വരയിലേക്ക്
പുഷ്പങ്ങളുടെ താഴ്‌വരയിലേക്ക് പോകാൻ ഹരിദ്വാർ എത്തുമ്പോൾ പെരുമഴയാണ്. അവിടെ നിന്നും റിഷികേശിൽ എത്തണം. ടാക്സിക്കാരൊന്നും വരാൻ താത്പര്യം കാണിച്ചില്ല. മഴ തന്നെ കാരണം. ഞാൻ എവിടെ ചെന്നാലും ഇതാണല്ലോ ഈശ്വരാ അവസ്ഥ …… എന്തായാലും അര മണിക്കൂർ കഴിഞ്ഞ് റിഷികേശിലേക്ക് വണ്ടി കിട്ടി. റിഷികേശിൽ നിന്നും പതിനൊന്ന് മണിക്കൂർ റോഡ് യാത്ര വേണം ഗോവിന്ദ് ഘാട്ടിലേക്ക്.…
Kottathalachi Hill on a night
ഉയരങ്ങൾ കീഴടക്കുമ്പോൾ മനുഷ്യന്റെ ഭയപ്പാടുകൾ പിടഞ്ഞു ചാവും. കാടിനെ അറിയുമ്പോൾ അറിവുകൾ എത്ര ചെറുതായിരുന്നെന്നും മനുഷ്യനു ബോധ്യമായി തുടങ്ങും. കാടിനെ തേടിയുള്ള യാത്രകളിൽ ഗിരിശൃഗങ്ങളാണ് വിശ്രമത്തിനുള്ള പായ വിരിച്ചു തരാറുള്ളത്. യാദൃശ്ചികമായി പരിചയപ്പെട്ട കൂട്ടുകാരോടൊപ്പം നടത്തിയ കാടിനെ തേടിയുള്ള യാത്രയുടെ അനുഭവക്കുറിപ്പുകളാണ് ഇവിടെ പങ്കു വയ്ക്കുന്നത്. കാടിനെ തേടിയുള്ള ആ യാത്ര അവസാനിക്കുമ്പോൾ മനസ് നിറയെ…
Kottancheri, Thayyeni Kumbeni
കണ്ണൂർ ജില്ലയിലെ ഉദയഗിരിക്കടത്തുള്ള താബോറിൽ നിന്നും ജംഷീറിനൊപ്പം സൈക്കിളിൽ സഞ്ചരിക്കുമ്പോഴാണ് സ്കറിയ ചേട്ടനെ പരിചയപ്പെടുന്നത്. പറമ്പിൽ നല്ല മൂത്ത പേരക്ക കണ്ടപ്പോൾ ചോദിക്കാമെന്നു വച്ചാണ് സ്കറിയ ചേട്ടന്റെ വിട്ടീലേക്ക് കയറി ചെന്നത്. കാര്യമറിഞ്ഞപ്പോൾ തനി കോട്ടയം സ്ലാങ്ങിൽ അച്ചായൻ സമ്മതം മൂളി. പിന്നെ യാത്ര ഏറെ ഇഷ്ടമായിരുന്ന അച്ചായൻ ഞങ്ങൾക്കു കൂട്ടായി. സംസാരത്തിനിടെയാണ് തയ്യേനി കൂമ്പേനിയെ…