ഉയരങ്ങൾ കീഴടക്കുമ്പോൾ മനുഷ്യന്റെ ഭയപ്പാടുകൾ പിടഞ്ഞു ചാവും. കാടിനെ അറിയുമ്പോൾ അറിവുകൾ എത്ര ചെറുതായിരുന്നെന്നും മനുഷ്യനു ബോധ്യമായി തുടങ്ങും. കാടിനെ തേടിയുള്ള യാത്രകളിൽ ഗിരിശൃഗങ്ങളാണ് വിശ്രമത്തിനുള്ള പായ വിരിച്ചു തരാറുള്ളത്. യാദൃശ്ചികമായി പരിചയപ്പെട്ട കൂട്ടുകാരോടൊപ്പം നടത്തിയ കാടിനെ തേടിയുള്ള യാത്രയുടെ അനുഭവക്കുറിപ്പുകളാണ് ഇവിടെ പങ്കു വയ്ക്കുന്നത്. കാടിനെ തേടിയുള്ള ആ യാത്ര അവസാനിക്കുമ്പോൾ മനസ് നിറയെ…
