ഒരു പാടുകാലത്തെ ആഗ്രഹമാണ് മംഗലാപുരം മുതൽ ബാഗ്ലൂർ വരെ ട്രെയിനിൽ പകൽ യാത്ര ചെയ്യുക എന്നുള്ളത്. സഹ്യപർവ്വതത്തിന് നടുവിലൂടെ, കൊടുംകാട്ടിനകത്തു കൂടെയുള്ള യാത്ര അത്രമേൽ മനോഹരമാണെന്ന് ഒരു പാട് പേര് പറഞ്ഞും, വായിച്ചും കേട്ടിട്ടുണ്ട്. അപ്പോഴാണ് വിസ്റ്റാഡോം എന്ന രണ്ടു പുതിയ കോച്ചുകൾ കൂടി വന്ന കാര്യം അറിയുന്നത്. പശ്ചിമഘട്ടത്തിന്റെ ഭംഗി ഏറ്റവും നന്നായി ആസ്വദിക്കാൻ…
