ഒന്നാം ഭാഗം വായിക്കു വെള്ളിയാഴ്ച ഭൗതീകവും ആർഭാടവും ആയിരുന്നെങ്കിൽ ശനിയാഴ്ച ആത്മീയവും ഭക്തിപരവും ആയിരുന്നു ഞങ്ങളുടെ യാത്ര (തുടക്കത്തിൽ). കാരണം ഇന്ന് ഞങ്ങൾ പോയത് നാഗദൈവങ്ങളെ കാണാനായിരുന്നു. പ്രശസ്തമായ മണ്ണാറശ്ശാലയിലേക്ക്. അതിരാവിലെ എഴുന്നേറ്റ് ഒരു 6 മണിക്കിറങ്ങിയാൽ തിരക്കില്ലാതെ പോകാമെന്നും അവിടുത്തെ അമ്മയെ കാണാമെന്നും ഞങ്ങളുടെ അമ്മ പറഞ്ഞെങ്കിലും മടി കാരണവും പിന്നെ തലേന്നത്തെ ക്ഷീണം…
