വിസ്റ്റാഡോം കോച്ചിലെ അവിസ്മരണീയ ട്രെയിൻ യാത്ര

ഒരു പാടുകാലത്തെ ആഗ്രഹമാണ് മംഗലാപുരം മുതൽ ബാഗ്ലൂർ വരെ ട്രെയിനിൽ പകൽ യാത്ര ചെയ്യുക എന്നുള്ളത്. സഹ്യപർവ്വതത്തിന് നടുവിലൂടെ, കൊടുംകാട്ടിനകത്തു കൂടെയുള്ള യാത്ര അത്രമേൽ മനോഹരമാണെന്ന് ഒരു പാട് പേര് പറഞ്ഞും, വായിച്ചും കേട്ടിട്ടുണ്ട്. അപ്പോഴാണ് വിസ്റ്റാഡോം എന്ന രണ്ടു പുതിയ കോച്ചുകൾ കൂടി വന്ന കാര്യം അറിയുന്നത്.

Vistadome Coach

പശ്ചിമഘട്ടത്തിന്റെ ഭംഗി ഏറ്റവും നന്നായി ആസ്വദിക്കാൻ പറ്റുന്ന രീതിയിൽ വലിയ ഗ്ലസ് വിന്റോ ഉള്ള AC കോച്ചാണ് വിസ്റ്റാഡോം. മംഗലാപുരം ജംഷൻ മുതൽ യശ്വന്ത്പൂർ വരെയാണ് ഈ ട്രെയിൻ സർവ്വീസ് നടത്തുന്നത്. പ്രകൃതി രമണിയമായ റൂട്ടുകളിൽ മാത്രമാണ് ഇന്ത്യൻ റെയിൽവേ വിസ്റ്റാഡോം കോച്ച് ഉപയോഗിക്കുന്നത്. തെക്കേ ഇന്ത്യയിലെ ഏറ്റവും ഭംഗിയേറിയ ടെയിൽ യത്രകളിൽ ഒന്നാണ് മംഗലാപുരം-ബാഗ്ലൂർ റൂട്ട്.

അങ്ങനെ എനിക്കും ഭാര്യയ്ക്കും കൂടി, രണ്ട് ടിക്കറ്റ് ബുക്ക് ചെയ്തു. കൂടെ 4 വയസ്സുള്ള മോനും ഉണ്ടായിരുന്നു. 1500 രൂപയാണ് ഒരാൾക്ക് ചാർജ്ജ് . അതല്പം കൂടുതലാണെന്ന് തോന്നി. 3 ടയർ AC ക്ക് 800 രൂപയും 2 ടയർ AC ക്ക് 1200 രൂപയുമാണെന്ന് ഓർക്കുക. രണ്ടാഴ്ച മുമ്പ് ഒരു തവണ ബുക്ക് ചെയ്ത് ചില കരണങ്ങളാൽ കാൻസൽ ചെയ്യേണ്ടി വന്നു. അതുവഴി 800 രൂപ നഷ്ടമായി.

മംഗലാപുരം ജംഗ്ഷനിൽ നിന്ന് 11.30 നാണ് ട്രെൻ പുറപ്പെടുന്നത്. പയ്യന്നൂരിൽ നിന്ന് പോകുന്ന മിക്ക ട്രെയിനുകളും മംഗലാപുരം സെൻട്രലിലേക്ക് ആയതു കൊണ്ട് അവിടെ ഇറങ്ങി ഓട്ടോ അല്ലെങ്കിൽ ബസ്സ് പിടിച്ചു വേണം മംഗലാപുരം ജംഗ്ഷനിൽ എത്താൻ.

അതുകൊണ്ട് തന്നെ അല്പം നേരത്തെ തന്നെ പുറപ്പെടാമെന്ന് കരുതി. 6.50 നുള്ള പോണ്ടിച്ചേരി-മംഗലാപുരം എക്സ്പ്രസ് (16855) ടെയിനിൽ പോകാൻ തീരുമാനിച്ചു. വീട്ടിൽ നിന്നും രാവിലെ 6 മണിക്ക് പുറപ്പെട്ടു. കസിൻ റെയിൽവേ സ്റ്റേഷനിൽ കൊണ്ടു വിട്ടു. അവിടെ എത്തിയപ്പോഴാണ് അറിയുന്നത് ട്രെയിൻ ലേറ്റാണെന്ന്. അപ്പോൾ ടെൻഷനായി കാരണം ഒരു തവണ 800 രൂപ നഷ്ടമായി ഇനി കൃത്യസമയത്ത് മംഗലാപുരം ജംഗ്ഷനിൽ എത്താൻ പറ്റാതെ ടെയിൻ മിസ്സായാൽ 3000 രൂപ കൂടി നഷപ്പെടും.

അങ്ങനെ ടെൻഷനടിച്ച് കാത്തിരുന്നപ്പോഴാണ് അറിയുന്നത് മലബാർ എക്പ്രസ്സ് (16629) പോണ്ടിച്ചേരി-മംഗലാപുരം എക്സ്പ്രസ്സിന് മുന്നെ എത്തുമെന്ന്. മലബാർ എക്സ്പ്രസ്സ് മംഗലാപുരം എത്തുമ്പോൾ ഏകദേശം 10.30 ആകും കാരണം കണ്ണൂർ മുതൽ മംഗലാപുരം വരെ ലോക്കൽ ട്രെയിനായാണ് ഓടുന്നത്. മംഗലാപുരം എത്താൻ അല്പം ലേറ്റായാൽ തന്നെ ബാംഗ്ലൂർ ട്രെയിൻ മിസ്സാകും.

സ്റ്റേഷൻ മാസ്റ്ററോട് ഇതേക്കുറിച്ച് സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞു പോണ്ടിച്ചേരി-മംഗലാപുരം എക്സ്പ്രസ് എന്തായാലും മലബാർ എക്സ്പ്രസിനെ ഓവർ ടേക്ക് ചെയ്യാൻ സാധ്യതയുണ്ട്. അതിനാൽ മലബാറിന് പോകുന്നതിനേക്കാൾ നല്ലത് പോണ്ടിച്ചേരി-മംഗലാപുരം എക്സ് പ്രസ്സിന് പോകുന്നതാണ്. അതു കൂടതെ അതിനു തൊട്ടുപിന്നാലെ പയ്യന്നൂർ സ്റ്റോപ്പ് ഇല്ലാത്തതും കാസർഗോഡ് സ്റ്റോപ്പുള്ളതുമായ നേരിട്ട് മംഗലാപുരം ജംഗ്‌ഷനിലൂടെ പോകുന്ന എരണാകുളം-പുനെ എക്സ്പ്രസ് വരുന്നുണ്ടെന്ന്. അപ്പോൾ കാസർഗോഡിൽ നിന്ന് അതിൽ കയറാൻ പറ്റിയാൽ എളുപ്പത്തിൽ മംഗലാപുരം ജംഗ്ഷനിൽ എത്തിപ്പെടാൻ സാധിക്കും.

Read Also:   പുഷ്പങ്ങളുടെ താഴ്‌വരയിലേക്ക്

അങ്ങനെ ഞങ്ങൾ ആദ്യം പോയ മലബാർ എക്സ്പ്രസിൽ കയറാതെ പോണ്ടിച്ചേരി-മംഗലാപുരം എക്സ്പ്രസിൽ തന്നെ കയറി കാസർഗോഡ് ഇറങ്ങി തൊട്ടുപിന്നാലെ വന്ന പൂനെ എക്സ്പ്രസ്സിൽ കയറി മംഗലാപുരം ജംഗ്ഷനിൽ ഇറങ്ങി. അങ്ങനെ വന്നതുകൊണ്ട് 9.30 ന് തന്നെ മംഗലാപുരം ജംഗ്‌ഷനിൽ എത്താൻ പറ്റി.

അവിടെ നിന്ന് കൊണ്ടുവന്ന പ്രഭാത ഭക്ഷണം കഴിച്ചു. അല്പ സമയം കഴിഞ്ഞ് ഞങ്ങളുടെ ട്രെയിൻ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ എത്തി. ഏറ്റവും മുന്നിലായിരുന്നു വിസ്റ്റാഡോം കോച്ച്. ഞങ്ങളായിരുന്നു ആദ്യം എത്തിയത്. അങ്ങനെ ഞങ്ങൾ അതിൽ കയറി ലഗേജോക്കെ എടുത്തു വച്ച് കുറെ ഫോട്ടോസൊക്കെ എടുത്തു. പുറപ്പെടാൻ സമയമാവാത്തതു കൊണ്ട് AC ഓൺ ചെയ്തിരുന്നില്ല, ഫുൾ ഗ്ലാസായതു കാരണം അകത്ത് നല്ല ചൂടായിരുന്നു.

വിസ്റ്റാഡോം കോച്ചിന്റെ പ്രത്യേകത

വലിയ ഗ്ലാസ് വിന്റോ ആണ് വിസ്റ്റാഡോം കോച്ചിന്റെ പ്രത്യേകത. സിലിങ്ങും ഗ്ലാസ് തന്നെ. രണ്ട് കോച്ചുകളാണുള്ളത്. ഒരു കോച്ചിൽ 44 പേർക്കിരിക്കാം.

ഓട്ടോമാറ്റിക് Sliding Door, window കർട്ടൻ, CCTV monitoring, നല്ല വൃത്തിയുള്ള Bio toilet, 180 ഡിഗ്രി തിരിക്കാവുന്ന Pushpack സീറ്റ്. സീറ്റ് തിരിച്ച് Window ഗ്ലാസിന് അഭിമുഖമായി ഇരുന്നാൽ പുറത്തെ കാഴ്ചകൾ നല്ല വ്യക്തമായി കാണാൻ സാധിക്കും.

ഓരോ സീറ്റിലും ബാക്ക് പോക്കറ്റ്, കപ്പ് ഹോൾഡർ , ഭക്ഷണം കഴിക്കാൻ മടക്കി വെക്കാൻ പറ്റുന്ന ട്രേ . Arm Set , Charging Socket എന്നിവയും കൂടാതെ സീറ്റ് നമ്പർ ബ്രൈൻ ലിപിയിലും എഴുതിയിട്ടുണ്ട്.

സീറ്റുകളൊക്കെ ടൂറിസ്റ്റ് ബസുകളുടെ സീറ്റുകൾ പോലെ കളർഫുൾ ആണ്. സീറ്റിന് മുകളിൽ ലഗേജ് റാക്ക് ഇല്ല. പകരം കോച്ചിന്റെ ഒരറ്റത്ത് ലഗേജ് വെക്കാൻ പ്രത്യേകം സ്ഥലമുണ്ട്. കോച്ചിന് പ്രത്യേക അറ്റന്റർമാർ ഉണ്ട്. ഒരു ചെറിയ പാൻട്രി സൗകര്യവുണ്ട്. അതിൽ റെഫ്രിജറേറ്റർ, ഓവൻ ഒക്കെ ഉണ്ട് . ചെറിയ സ്നാക്സ് ഒക്കെ അവിടെ ലഭിക്കും.

ട്രെയിനിന്റെ ഒരറ്റത്ത്, കാഴ്ചകൾ കാണാനായി ഒരു Observation Duck ഉണ്ട്. അതിന്റെ ഒരു വശം മുഴുവൻ ഗ്ലാസ് വിന്റോ ആണ്. മംഗലാപുരത്ത് നിന്ന് യശ്വന്ത്പൂരിലേക്ക് വേകുമ്പോൾ മുൻപിൽ എഞ്ചിൻ ഘടിപ്പിക്കുന്നതിനാൽ ഗ്ലാസിലൂടെയുള്ള വ്യൂ സാധ്യമല്ല. എന്നാൽ യശ്വന്ത്പൂരിൽ നിന്ന് മംഗലാപുരത്തേക്ക് വരുമ്പോൾ വിസ്റ്റാഡോം കോച്ച് പുറകിലായതിനാൽ Observation Duck ലെ ഗ്ലാസ് വിന്റോയിലൂടെ പിൻവശത്തെ കാഴ്ചകൾ നല്ല വ്യക്തമായി കാണാൻ പറ്റും. ഇത് വിസ്റ്റാഡോം കോച്ചിൽ മാത്രമുള്ള പ്രത്യേകതയാണ്.

അങ്ങനെ യാത്രക്കാരെല്ലാം വന്നു തുടങ്ങി. സീറ്റുകളൊക്കെ ഫുള്ളായി. ട്രെയിൻ പുറപ്പെട്ടു. സുബ്രഹ്മണ്യ റോഡ് സ്റ്റേഷൻ കഴിഞ്ഞതോടെ അതി മനോഹരമായ പ്രകൃതി ഭംഗി കണ്ടു തുടങ്ങി. ഈ ട്രെയിൻ യാത്രയുടെ ഏറ്റവും ആകർഷണം എന്നു പറയുന്നത് സുബ്രഹ്മണ്യ റോഡു മുതൽ സക്ലേശ്‌പൂർ വരെയുള്ള യാത്രയാണ്. ഒരു പാട് തുരംഗങ്ങളും, കിടങ്ങുകയും പാലങ്ങളും ഉണ്ട് ഈ വഴി. കയറ്റമായതിനാൽ 30 Km സ്പീഡിൽ മാത്രമേ ട്രെയിൻ നീങ്ങു . സക്ലേശ്‌പൂർ വരെ 45 Km ദൂരം ട്രെയിനിന് 3 എഞ്ചിൻ ആവശ്യമാണ്. ഒരെണ്ണം മുന്നിലും രണ്ടെണ്ണം പുറകിലും.

Read Also:   അറബിക്കടലിന്റെ റാണിയെ കാണാൻ-1

പശ്ചിമഘട്ടത്തിന്റെ ഭംഗി ഏറ്റവും നന്നായി ആസ്വദിക്കാൻ പറ്റിയ യാത്ര തന്നെയാണിത്. മഴക്കാലത്തുള്ള യാത്രയാണ് ഏറ്റവും നല്ലത്. നല്ല പച്ചപ്പും നോക്കെത്താ ദൂരത്ത് കാണുന്ന മലനിരകളും കോടമഞ്ഞും അവിടവിടെയായി ചെറു വെള്ളച്ചാട്ടങ്ങളും ഒക്കെയായി ഒരു അടിപൊളി കാഴ്ചയാണ്.

മംഗലാപുരത്തുനിന്ന് പോകുമ്പോൾ ഇടതുവശത്ത് നോക്കെത്താ ദൂരത്ത് മല നിരകളും വലതു വശത്ത് ചെറുവെള്ളച്ചാട്ടങ്ങളും കാണാം. വേനൽക്കാലത്ത് ഇടതുവശം സീറ്റ് കിട്ടുന്നതാണ് നല്ലത്.

കാഴ്ചകൾ കണ്ടും ഫോട്ടോ എടുത്തും സക്ലേശ്‌പൂർ എത്തുന്നതു വരെ ഭക്ഷണം കഴിക്കാൻവരെ വിട്ടുപോയി. സക്ലേശ്‌പൂർ എത്തിയ ശേഷം ഏകദേശം 3 മണിക്കാണ് ഉച്ചഭക്ഷണം കഴിച്ചത്.

ഈ യാത്രയിൽ കുറെ പേരെ പരിജയപ്പെടാൻ സാധിച്ചു. മംഗലാപുരത്ത് നിന്നുള്ള യോഗാ ടീച്ചറും അവരുടെ കൂട്ടുകരനും ഉണ്ടായിരുന്നു. ഋഷികേശിൽ നിന്നൊക്കെ യോഗ പഠിച്ച കക്ഷിയായിരുന്നു. ട്രെയിനിൽ വച്ചൊക്കെ യോഗ ചെയ്യുന്നുണ്ടായിരുന്നു. മംഗലാപുരം KMC യിലെ കുറച്ച് കാർഡിയോളജിസ്റ്റുകളെയും പരിജയപ്പെട്ടു.

ട്രെയിനിലെ അറ്റന്ററുമായി നല്ല കമ്പനിയായി. ആളുടെ പേര് മഞ്ജു. അദ്ദേഹം ഓരോ സ്ഥലം എത്തുമ്പോഴും ഏത് വശത്താണ് നല്ല കാഴ്ചകൾ എന്ന് പറഞ്ഞു തരും. അതുകൊണ്ട് ഫോട്ടോ എടുക്കാൻ ഒക്കെ നല്ല സൗകര്യമായിരുന്നു. ബാംഗ്ലൂരിൽ നിന്നുള്ള TV ചാനൽ പ്രവർത്തകർ വിസ്റ്റാഡോം കോച്ച് ഷൂട്ട് ചെയ്യാൻ വന്നിരുന്നു. ട്രെയിനിന്റെ ലോക്കോ പൈലറ്റും നല്ല കമ്പനിയായിരുന്നു. അദ്ദേഹം സ്റ്റേഷനിൽ നിർത്തുമ്പോഴൊക്കെ പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങി വന്ന് സംസാരിക്കുകയും ക്യാമറയിലെ ഫോട്ടോസൊക്കെ നോക്കമായിരുന്നു. ഈ യാത്രയിലെ വേറൊരു പ്രത്യേകതയാണ് ശ്രാവണബൽഗോളയിലെ ഗോമധേശ്വര പ്രതിമ കാണാമെന്നുള്ളത്.

Sponsored Ads

അങ്ങനെ യശ്വന്ത്പൂർ സ്റ്റേഷനിൽ എത്തുമ്പോൾ സമയം ഏകദേശം 9 മണിയായി. അവിടെ നിന്ന് മെട്രോയിൽ കയറി JP നഗർ സ്റ്റേഷനിൽ ഇറങ്ങി. അപ്പോഴേക്കും അളിയനും പെങ്ങളും കൂട്ടാൻ വന്നിരുന്നു. അവിടെ നിന്ന് വീട്ടിലെത്തുമ്പോൾ 11 മണിയായി. പയ്യന്നൂരിൽ നിന്ന് ബാഗ്ലൂർ എത്താൻ 17 മണിക്കൂർ യാത്ര ചെയ്യേണ്ടി വന്നു. അങ്ങനെ ട്രെയിനിൽ പോകണം എന്ന ഋതു കുട്ടന്റെ ആഗ്രഹം ഒരു ദിവസം തന്നെ 4 ട്രെയിനിൽ കയറ്റി സാധിപ്പിച്ചു കൊടുത്തു.