എത്ര കണ്ടാലും മതി വരാത്ത, കണ്ട് തീരാത്ത സുന്ദര ഭൂമി, അതാണ് ഇടുക്കി…

ഇടുക്കി എന്ന സുന്ദരിപെണ്ണ്. ഇത്തവണ മീശപുലിമലയിലേക്ക് പോകുമ്പോൾ കൈയെത്തി തൊടാവുന്ന ആ വെളുത്ത മേഘങ്ങളായിരുന്നു മനസ് നിറയെ.

പക്ഷെ രാവിലെ പെയ്തു തുടങ്ങിയ മഴ അത് നടക്കില്ല എന്ന് പറയാതെ പറഞ്ഞു.

എന്തായാലും മഴയും, ചെളിയും, അട്ടയും ഒക്കെയായി വിഷമത്തോടെ ട്രെക്കിങ് തുടങ്ങി.

ഞങ്ങളുടെ സങ്കടം കണ്ടെന്നോണം മഴ പെട്ടന്ന് തന്നെ മാറിതന്നെങ്കിലും കോടമഞ്ഞ് പെയ്ത് കൊണ്ടേയിരുന്നു, (മഞ്ഞ് പെയ്യുന്നത് കാണാൻ അല്ലെ ഇങ് വന്നത് എന്ന മട്ടിൽ).

അങ്ങനെ മീശപുലിമലയിൽ മഞ്ഞ് പെയ്യുന്നത് അക്ഷരാർഥത്തിൽ കണ്ടു….

കോടമഞ്ഞിൽ മൂടിയ മലയ്ക്കും കാടിനുമാണ് കൂടുതൽ ചന്തം എന്ന് തോന്നി…..

Sponsored Ads
വീണ്ടും പോകണം ആ വെളുത്ത മേഘങ്ങളെ കാണാൻ
