പുഷ്പങ്ങളുടെ താഴ്‌വരയിലേക്ക്

പുഷ്പങ്ങളുടെ താഴ്‌വരയിലേക്ക് പോകാൻ ഹരിദ്വാർ എത്തുമ്പോൾ പെരുമഴയാണ്. അവിടെ നിന്നും റിഷികേശിൽ എത്തണം. ടാക്സിക്കാരൊന്നും വരാൻ താത്പര്യം കാണിച്ചില്ല. മഴ തന്നെ കാരണം. ഞാൻ എവിടെ ചെന്നാലും ഇതാണല്ലോ ഈശ്വരാ അവസ്ഥ 😬😝……

എന്തായാലും അര മണിക്കൂർ കഴിഞ്ഞ് റിഷികേശിലേക്ക് വണ്ടി കിട്ടി. റിഷികേശിൽ നിന്നും പതിനൊന്ന് മണിക്കൂർ റോഡ് യാത്ര വേണം ഗോവിന്ദ് ഘാട്ടിലേക്ക്. അവിടെ നിന്നും പുൽനയിലേക്ക് , പുൽനയിൽ നിന്നു 10 കി. മി. ട്രക്ക് ചെയ്യണം ഗാംഗ്രിയ എന്ന ബേസ് ക്യാമ്പിലേക്ക്.

ഗാംഗ്രിയ യിൽ നിന്നും ഒരു ദിവസം പുഷ്പങ്ങളുടെ താഴ്വര, അടുത്ത ദിവസം ഹേംകുണ്ഡ് സാഹിബ്…. ഇതാണ് പ്ലാൻ.

വീട്ടിൽ നിന്നും ഇറങ്ങുമ്പോഴെ ആകെ പ്രശ്നം… മഴയും മണ്ണിടിച്ചിലും ഉള്ള ഈ സമയത്ത് തന്നെ വേണോ ഇങ്ങനെ ഒരു യാത്ര എന്നായി അമ്മ . അല്ല അമ്മേ പുഷ്പങ്ങളുടെ താഴ്വര (Valley of Flowers) ഇപ്പോഴാ തുറന്നു കൊടുക്കുന്നെ എന്നും ഇപ്പോ പോയാലെ പൂക്കൾ കാണാൻ പറ്റു എന്ന് ഞാൻ 😎. പൂക്കൾ കാണാൻ ആണെങ്കിൽ പയ്യന്നൂരിൽ ഫ്ലവർ ഷോ വരുമ്പോ പോയാൽ പോരെ എന്ന് അച്ചൻ😖😖😝…….

ഏതായാലും അവിടെ എത്തി മഴയും മഴയുടെ വാർത്ത ഓവറാക്കലും കണ്ടപ്പോൾ ഫ്ലവർ ഷോക്ക് പോയാൽ മതിയേനു എന്ന് ഒരു വേള തോന്നി പോയി😖.

കുറച്ച് പേടിപ്പിചെങ്കിലും അവിടത്തെ കാറ്റാണ് കാറ്റ്, മഴയാണ് മഴ , മലയാണ് മല…… എന്ന് പറയാതെ വയ്യ… ദേവഭൂമി എന്ന പേര് എത്ര ഉചിതം ❤️❤️ ഓരോ യാത്രയും എത്ര ദുഷ്കരമായാലും വീണ്ടും വീണ്ടും പോക്കാൻ തോന്നും… ഹിമാലയം നമ്മെ തിരിച്ച് വിളിച്ചു കൊണ്ടേയിരിക്കും, യാത്ര കഴിഞ്ഞ് തിരിച്ച് വരുമ്പോൾ വേണ്ടപ്പെട്ട എന്തോ അവിടെ വിട്ടിട്ട് വരുന്ന ഒരു തോന്നൽ ആണ് (തള്ളല്ല സത്യമായിട്ടും അങ്ങനെ തോന്നും😛)

എന്തായാലും ഗാംഗ്രിയ എത്തുമ്പോഴാണറിഞ്ഞത് താഴ്വരയിൽ മണ്ണിടിച്ചിൽ ഉണ്ടായത് കൊണ്ട് പോകാൻ പറ്റില്ല എന്ന്🙁. ഇത്രയും കഷ്ടപെട്ട് വന്നിട്ട് . 😭….. ഇനി മഴ കനിയണം. ഇനിയുള്ള ദിവസങ്ങളിൽ പെയ്യാണ്ടിരുന്നാൽ രക്ഷപെട്ടു🤞🤞🤞

ഞങ്ങൾളുടെ ഭാഗ്യത്തിന് മഴയുടെ ശക്തി കുറഞ്ഞു. അങ്ങനെ അടുത്ത ദിവസം പുഷ്പങ്ങളുടെ താഴ്‌വരയിലേക്ക് ലേക്ക് – The Dream Trek 😌.

4-5 കി. മി. അത്യാവശ്യം ബുദ്ധിമുട്ടേറിയ ട്രെക്കിങ്ങ് ആയിരിന്നു പക്ഷെ താഴ്വരയിൽ കണ്ട കാഴ്ച പറഞ്ഞറിയിക്കാനോ, ക്യാമറയിൽ ഒപ്പിയെടുക്കാനോ കഴിയാത്ത ഒന്നായിരുന്നു. സ്വർഗീയം എന്ന ഒറ്റ വാക്കിൽ ഒതുക്കാം (സ്വർഗത്തിൽ ഇതിന് മുമ്പ് പോയിട്ടുണ്ടോ എന്ന് ചോദിച്ചാൽ മനുഷ്യൻ നശിപ്പിക്കാത്ത പ്രകൃതി തന്നെ സ്വർഗം 😊🥰). മനസ് നിറഞ്ഞ് തിരികെ എത്തി.

Read Also:   വിസ്റ്റാഡോം കോച്ചിലെ അവിസ്മരണീയ ട്രെയിൻ യാത്ര

ഹേoകുണ്ട് സാഹിബിലേക്ക്

അടുത്ത ദിവസം ഹേoകുണ്ട് സാഹിബിലേക്ക് . ട്രെക്കിങ്ങിന്റെ തുടക്കം മുതൽ കഷ്ടപ്പാട് അറിഞ്ഞു തുടങ്ങി. 6 കി. മി. കുത്തനെയുള്ള കയറ്റമാണ് ഹേംക്കുണ്ടിലേക്ക്. (6 കി. മി. എന്ന് പറയപ്പെടുന്നു പക്ഷെ ഒരു അറുപത് കിലോമീറ്റർ കയറിയ അവസ്ഥ ആയിരുന്നു ഞങ്ങളുടേത് 🤕)…

ഒന്നര കിലോമീറ്റർ കുതിരപ്പുറത്ത് കയറാൻ തീരുമനിച്ചു (ആ സാഹസം വേണ്ടിയിരുന്നില്ല എന്ന് പിന്നീട് പലപ്പോഴും തോന്നിപോയി 🥶)

എന്റെ കുതിരക്കാരന് മൊത്തം മൂന്ന് കുതിരകൾ, എന്റെ കുതിര എന്നെയും കൊണ്ട് ഏറ്റവും മുൻപിലും കുതിരക്കാരൻ അങ്ങ് പുറകിലും ….. പിന്നത്തെ എന്റെ അവസ്ഥ പറയണോ 🤣

കുതിരക്കാരന്റെ വിളിയിൽ നിന്നും രൂപ എന്നാണ് ഇവളുടെ പേരെന്ന് മനസിലാക്കി പിന്നീട് ഞാൻ ” രൂപ അന്തർ എന്നും രൂപ ബാഹർ ” എന്നും ഒകെ വിളിച്ച് പറഞ്ഞു നോക്കി , “കൊക്കയിൽ തള്ളിയിട്ട് കൊല്ലല്ലെ ” എന്ന് നിലവിളിച്ച് നോക്കി …… ഒരു രക്ഷയും ഇല്ല. പിന്നീട് കണ്ണും പൂട്ടി മുകളിൽ (ആ “മുകളിൽ” അല്ല😬 മലമുകളിൽ) എത്തുന്നവരെ മിണ്ടാതെ ഉരിയാടാതെ അങ്ങിരുന്നു.

എന്തായാലും ആയുസ് ബാക്കി ഉള്ളത് കൊണ്ട് ഹേംകുണ്ട് സാഹിബ് എത്തി (ചുമ്മാ ഇത്തിരി ഓവറാക്കിയതാണെ , പക്ഷെ നന്നായി പേടിച്ചു എന്നത് പരമാർത്ഥം).

ഞങ്ങൾ ഹേംക്കുണ്ട് ദർശനത്തിനായി എത്തിയത് ഗുരു പൂർണിമയുടെ അന്നായിരുന്നു എന്നതും പുണ്യം, അതുകൊണ്ട് തന്നെ പ്രത്യേക ആരതിയും പ്രസാദവും ഒക്കെ കിട്ടി. ഗുരുദ്വാരയും മഞ്ഞ് മൂടിയ തടാകവും കൂടി ഒരു ദിവ്യാനുഭവം തന്നെയായിരുന്നു. ഗുരുദ്വാരയിലെ ലങ്കറും ആ തണുപ്പിൽ അവിടത്തെ നല്ല ചൂട് ചായയും കിച്ചടിയും ……. എന്റെ സാറേ …….😋😋.

Valley of Flowers Trekking Uttarakhand

തിരിച്ച് ഇറങ്ങിയപ്പോഴാണ് കാഴ്ച്ചകൾ കാണാൻ സാധിച്ചത്, കയറിയപ്പോൾ ശ്വാസം എടുക്കാൻ തന്നെ പാട് പെടുകയായിരുന്നലോ , ഒന്നും കാണാൻ പറ്റിയിരുന്നില്ല 😂

അങ്ങനെ ഒരുപാട് നാളായി കാണണം എന്ന് ആഗ്രഹിച്ച സ്ഥലങ്ങൾ തടസങ്ങൾ ഒന്നും ഇല്ലാതെ കാണാൻ സാധിച്ചു. ഒരു വിധം എല്ലായിടത്തും എയർടെല്ലിനു നെറ്റ്‌വർക്ക് ലഭിച്ചതിനാൽ വീട്ടിലേക്ക് ദിവസവും വിളിക്കാന്നും സാധിച്ചു.

Sponsored Ads

ശുഭം😊😀❤️